ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനില്‍ നിവിന്‍ പോളി നായകനാകുന്നുവെന്ന വാര്‍ത്ത വന്‍ പ്രാധാന്യം നേടിയിരുന്നു. സിനിമയില്‍ മുല്ലക്കോയ എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലക്ഷദ്വീപുകാരനായ മുല്ലക്കോയ തന്റെ സഹോദരന്റെ കണ്ടെത്താന്‍ നടത്തുന്ന ശ്രമമാണ് സിനിമ പറയുന്നത്. ഗീതു മോഹന്‍ദാസ് തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതുന്നത്. ഹിന്ദി സംഭാഷണങ്ങള്‍ അനുരാഗ് കാശ്യപ് ആണ് എഴുതുന്നത്. രാജീവ് രവിയാണ് സിനിമയുടെ ഛായാഗ്രാഹകന്‍. അജിത് കുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കും.