സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നവരെ ക്ഷണിച്ച് നിവിന്‍ പോളിയുടെ ഫേസ്ബുക് വീഡിയോ. ഓഗസ്റ്റ സിനിമയുടെ ബാനറില്‍ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന 18-ാം പടി എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ളതാണ് വിഡിയോ.

എല്ലാവർക്കും നല്ലൊരു തുടക്കമാകട്ടെയെന്ന് ആശംസയോടെയാണ് തുടങ്ങുന്നത്. അഭിനയത്തെ തീവ്രമായി ഇഷ്ടപ്പെടുന്നവരാണെങ്കിൽ, ഇന്നാണ് ആ സുദിനം.സിനിമ നമുക്ക് എല്ലാവർക്കും വേണ്ടിയാണ്; വരൂ,ചേരൂ...ലോകം നിങ്ങളുടെ ശബ്ദം അറിയട്ടെ.

17 നും 22 നും ഇടയിൽ പ്രായമുള്ള ആൺകുട്ടിക്കും പെൺകുട്ടിക്കുമാണ് അവസരം. അഭിനയിക്കാൻ താൽപര്യമുള്ളവർ സ്വന്തം പെർഫോമൻസിന്റെ വിഡിയോ ഫോണിൽ ഷൂട്ട് ചെയ്ത് 9946258887 എന്ന നമ്പരിലേക്ക് അയയ്ക്കാനും നിവിൻ പറയുന്നു.