മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ വേഷമിട്ട ചിത്രങ്ങള്‍ ഇടയ്ക്കിടെ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ഒരുമി്ച്ച് എത്തിയിരിക്കുന്നത്. 

 ഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയും എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ഇരുവരുടെയും ആരാധകര്‍ വലിയ ആവേശത്തിലാണ്.

ബോബി- സഞ്ജയ് ആണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ എഴുതുന്നത്. 20 മിനിറ്റ് കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സൂചന.

കഥയിടനീളമില്ലെങ്കിലും വളരെയധികം പ്രാധാന്യമുള്ള കഥാപാത്രമാണ് മോഹന്‍ലാലിന്റേത്.