പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം ഞാന്‍ മേരിക്കുട്ടി മാര്‍ച്ച് 15 ന് ചിത്രീകരണം ആരംഭിക്കും. സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രീകരണം തിയതി അറിയിച്ചത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. 

 മേരിക്കുട്ടി ന്നെ കേന്ദ്രകഥാപാത്രത്തിന്റെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.പ്രേതം, പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകളില്‍ ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു