പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം സംവിധായകൻ രഞ്ജിത് ശങ്കറിന്റെ പുതിയ സിനിമ വരുന്നു. ഞാൻ മേരിക്കുട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡ്രീംസ് ആന്‍ഡ് ബിയോൻഡിന്റെ ബാനറിൽ നടൻ ജയസൂര്യയാണ്. സംവിധായകൻ രഞ്ജിത് ശങ്കര്‍ ട്വിറ്റര്‍ പേജിലൂടെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. മേരിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതയാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതേസമയം ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. പുണ്യാളൻ സിനിമാസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ഞാൻ മേരിക്കുട്ടി ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.

