തിരുവനന്തപുരം: ഈ ക്രിസ്മസിന് പുതിയ റിലീസുകൾ ഉണ്ടാകില്ലെന്ന് ഉറപ്പായി.തിയേറ്റര്‍ വരുമാനത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി എ കെ ബാലന്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു.

തിയേറ്ററില്‍ നിന്നുള്ള വരുമാനം 50-: 50 അനുപാതത്തിലാക്കണം എന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യം നിര്‍മ്മാതാക്കള്‍ അംഗീകരിക്കാതെ വന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. പ്രശ്നം പഠിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കാമെന്ന സർക്കാർ നിർദ്ദേശത്തെ തീയറ്റർ ഉടമകള്‍ എതിര്‍ത്തു.

തിയേറ്റര്‍ വിഹിതം ഉയര്‍ത്താതെ സിനിമ റിലീസ് ഉണ്ടാകില്ലെന്നാണ് ഫെഡറേഷന്‍ തീരുമാനം. ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് മന്ത്രി അറിയിച്ചു.