ചിമ്പു നായകനായി പ്രദര്‍ശനത്തിന് എത്തുന്ന പുതിയ സിനിമയാണ് കെട്ടവന്‍ കെട്ടിടില്‍ കിട്ടിടും രാജയോഗം. സിനിമയ്‍ക്ക് വലിയൊരു പ്രത്യേകതയുണ്ട്. ഇക്കാര്യം ചിമ്പു തന്നെ വെളിപ്പെടുത്തി.

ചിത്രത്തില്‍ പാട്ടുകളുണ്ടാവില്ല. സിനിമയ്‍ക്ക് ഇടവേളയുമുണ്ടാകില്ല. തിയേറ്ററില്‍ കയറുന്നതിനു മുന്നേ വെള്ളവും പോപ്കോണും കയ്യില്‍ കരുതിക്കൊള്ളൂവെന്നാണ് ചിമ്പു പറയുന്നത്.