മമ്മൂട്ടി ചിത്രം ബിഗ്ബിയുടെ രണ്ടാം പതിപ്പ് ബിലാലില്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍ അമല്‍ നീരദ്. മമ്മൂട്ടിയും ദുല്‍ഖറും ആദ്യമായി അമല്‍ നീരദ് ചിത്രത്തില്‍ ഒന്നിക്കുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് സംവിധായകന്‍റെ വെളിപ്പെടുത്തല്‍.
ദുല്‍ഖറുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് എന്നും ആസ്വദിച്ചിട്ടുണ്ട്. സിനിമയില്‍ നൂറുശതമാനം ആത്മാര്‍ത്ഥത നല്‍കുന്ന നടനാണ് അദ്ദേഹം. എന്നാല്‍ ബിലാലില്‍ ദുല്‍ഖറിന് സ്ഥാനമില്ല. ദുല്‍ഖര്‍ ബിലാലിന്‍റെ ഭാഗമാകില്ലെന്നും അമല്‍ നീരദ് വ്യക്തമാക്കി.
അടുത്ത വര്‍ഷം സിനിമ യാഥാര്‍ത്ഥ്യമാകും. സിനിമയുടെ ബാക്കി കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടതുണ്ടെന്നും അമല്‍ നീരദ് വ്യക്തമാക്കി. ബിലാലിന്റെ വരവിനായി കാത്തിരിക്കാന്‍ വയ്യെന്നായിരുന്നു രണ്ടാം വരവിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു.
