സൈക്കിള്‍ സ്റ്റണ്ട്, കാണാം നോണ്‍സെൻസ് ട്രെയിലര്‍
എം സി ജിതിൻ സംവിധാനം ചെയ്യുന്ന നോൺസെൻസ് സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. സൈക്കിള് സ്റ്റണ്ട് രംഗങ്ങളാണ് ട്രെയിലറിന് മികച്ച സ്വീകാര്യത നേടിക്കൊടുക്കുന്നത്. ഇന്ത്യൻ സിനിമയിലാദ്യമായി ബി എം.എക്സ് സൈക്കിൾ സ്റ്റണ്ട് ഉള്ള സിനിമ കൂടിയാണ് നോൺസെൻസെന്ന് അണിയറപ്രവര്ത്തകര് പറയുന്നു.

റിനോഷ് ജോർജ് ആണ് ചിത്രത്തിലെ നായകൻ. വിനയ് ഫോർട്ട്, ശ്രുതി രാമചന്ദ്രൻ, ഫേബിയ മാത്യു ഷാജോൺ, ശാന്തകുമാരി, അനിൽ നെടുമങ്ങാട്, ശ്രീനാഥ് ബാബു എന്നിവരും ചിത്രത്തിലുണ്ട്.
