അഡാര്‍ നായിക നൂറിന്‍ ഷെരീഫിന്‍റെ ഫോട്ടോഷൂട്ട് 

ബോളിവുഡ് സുന്ദരി ദീപിക പദ്കോണ്‍ ചിറ്റോറിലെ റാണി പദ്മാവതിയായി വെള്ളിത്തിരയിലെത്തിയപ്പോള്‍ അത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മനോഹരിയായ കഥാപാത്രത്തെയാണ് സമ്മാനിച്ചത്. ദീപികയുടെ അഭിനയത്തിലും അഴകില്‍ റാണി പദ്മാവതി ഭദ്രമായിരുന്നു. 

രജപുത്ര രാജ്ഞി ആയിരുന്ന പദ്മാവതിയുടെ ആടയാഭരണങ്ങളായിരുന്നു സിനിമ ഇറങ്ങുംമുമ്പ് തന്നെ ചര്‍ച്ച. ഇപ്പോഴിതാ ദീപികയുടെ പദ്മാവതിയിലെ അതേ മേക്ക് ഓവറുമായി എത്തിയിരിക്കുകയാണ് അഡാര്‍ ലൗ നായിക നൂറിന്‍ ഷെരീഫ്. കോസ്റ്റ്യൂം ഡിസൈനറായ ഷെഫീനയും മേക്ക് അപ് ആര്‍ട്ടിസ്റ്റ് ഡോ. ജാജി മോളുമാണ് നൂറിനെ ഒരുക്കിയിരിക്കുന്നത്.