മോഹന്‍ലാലിന്‍റെ പുലിമുരുകനിലെ മാല ഇനി വിദേശ വ്യവസായിക്ക് സ്വന്തം. ലാല്‍ സ്റ്റോറില്‍ ലേലത്തിനുവച്ച മാല ഒരുലക്ഷത്തിലേറെ രൂപ നല്‍കിയാണ് വിദേശ വ്യവസായി സ്വന്തമാക്കിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ തന്നെ മാല കൈമാറി.
മലയാള സിനിമാ ചരിത്ത്തിന്‍റെ ഭാഗമായ പുലിമുരുകനിലെ മുരുകന്റെ മാല. മോഹന്‍ലാലിന്റെ ഔദ്യോഗിക വെബ്സൈറ്റായ ദ കംപ്ലീറ്റ് ആക്ടറിലെ ലാല്‍ സ്റ്റോറിലാണ് മാല ലേലത്തിന് വച്ചത്.

