ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ഓഗസ്റ്റ് അവസാനമാണ് വാരണാസിയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിന്‍റെ അവസാന ഷെഡ്യൂല്‍ തേന്‍കുറിശ്ശിയില്‍ പുരോഗമിക്കുകയാണ്. 

 "ഒടിയന്‍ ഒരു പ്രേത സിനിമയല്ല, മറിച്ച് ഒരു സൂപ്പര്‍ ഹീറോ ചിത്രമാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. മാണിക്യന്‍ എന്ന കഥാപാത്രം വളരെ കായിക ബലമുള്ള ഒരാളാണെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരു മികച്ച അനുഭവമായിരിക്കുമെന്നും" സംവിധായകന്‍ പറഞ്ഞു. 

 "വളരെ ദൈര്‍ഘ്യമേറിയതും ആകാംക്ഷയുണര്‍ത്തുന്നതുമായ ഒരു ക്ലൈമാസാണ് ഒടിയന്‍റേത്. ചിത്രത്തിന്‍റെ പ്രധാന ഭാഗം അതിലെ സംഘട്ടന രംഗങ്ങളാണ്. അന്താരാഷ്ട്ര നിലവാരത്തില്‍ അതിന്റെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കാനാണ് പീറ്റര്‍ ഹെയ്ന്‍ ശ്രമിച്ചിരിക്കുന്നത്".

നാല് ലൊക്കേഷനുകളിലായാണ് ഇതിന്റെ ക്ലൈമാക്‌സ് ചിത്രീകരിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ കൂടാതെ മഞ്ജുവര്യര്‍, പ്രകാശ് രാജ്, നരേന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.