സിനിമ റിലീസ് ആയാലും ഉടൻ തന്നെ വ്യാജന്‍ പ്രചരിപ്പിക്കുന്ന സൈറ്റായ തമിഴ് റോക്കേഴ്സ് നേരത്തെ തന്നെ ഒടിയനെതിരെ രംഗത്ത് വന്നിരുന്നു

ചെന്നൈ: പുതിയ സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്ന വെബ് സൈറ്റുകൾ ഉടൻ ബ്ലോക്ക് ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി
 ഇന്‍റര്‍നെറ്റ് കമ്പനികൾക്കും കേബിൾ, ഡിഷ് ഓപ്പറേറ്റർമാർക്കുമാണ് നിർദേശം നല്‍കി. ഒടിയൻ സിനിമ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ നിർമാതാക്കൾ നൽകിയ ഹർജിയിലാണ് ഉത്തരവ്.

സിനിമ റിലീസ് ആയാലും ഉടൻ തന്നെ വ്യാജന്‍ പ്രചരിപ്പിക്കുന്ന സൈറ്റായ തമിഴ് റോക്കേഴ്സ് നേരത്തെ തന്നെ ഒടിയനെതിരെ രംഗത്ത് വന്നിരുന്നു. ഷങ്കർ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ 2.0യെ വരെ വെല്ലുവിളിച്ച് ചിത്രം റിലീസിന്റെ അന്ന് തന്റെ സൈറ്റിൽ അപ്‌ലോഡ് ചെയ്തവരാണ് തമിഴ് റോക്കേഴ്സ്. 

തമിഴ് റോക്കേഴ്‌സിന്റെ പുതിയ ഭീഷണി ഒടിയനു നേരെയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിര്‍മ്മാതക്കള്‍ കോടതിയെ സമീപിച്ചത്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ഒടിയൻ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്താൽ ഇരിക്കുന്നത്.