ഒടിയന്‍ മാണിക്യന്‍റെ പുതിയ ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍

First Published 23, Mar 2018, 2:12 PM IST
odiyan mohanlal new look
Highlights
  • ഒടിയന്‍റെ പുതിയ ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ പുതിയ ലുക്ക് താരം പുറത്തുവിട്ടു. ഒടിയനിലൂടെ യൗവ്വനയുക്തനായ മോഹന്‍ലാലിനെ ഒരിക്കല്‍ കൂടി കാണാനുള്ള ആകാംക്ഷയില്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ച ചിത്രം. ഒടിയന്റെയും തേന്‍കുറിശ്ശിയുടെയും കഥ പറയാനാണ് ഒടിയന്‍ മാണിക്യന്‍ എത്തുന്നത്. പാലക്കാട് കോങ്ങാട് എന്ന പ്രദേശത്ത് 20 ഏക്കറോളം സെറ്റ് ഇട്ടാണ് സിനിമയുടെ ചിത്രീകരണം. പഴയ കാല ഗ്രാമത്തെ കാണിക്കുന്നതാണിത്. നരേന്‍, സിദ്ദിഖ്, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. 

ശ്രീകുമാര്‍ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രകാശ് രാജ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.  മഞ്ജു വാര്യര്‍ ആണ് നായിക. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്.  ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.  ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്.  മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന കഥാപാത്രത്തിന്റെ യൗവ്വനകാലമാണ് ഇപ്പോള്‍ തേന്‍കുറിശ്ശിയില്‍ ചിത്രീകരിക്കുന്നത്. 
 

loader