സിനിമാപ്രേമികളില്‍ ഏറെ ആകാംക്ഷയുണര്‍ത്തിയ പ്രോജക്ടാണ് മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ശ്രീകുമാര്‍ മേനോന്‍ ചിത്രം. 

മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വി എ ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. മോഹന്‍ലാലാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഒഫിഷ്യല്‍ ട്രെയ്‍ലര്‍ പുറത്തുവിട്ടത്. വ്യാഴാഴ്ച തീയേറ്ററുകളിലെത്തുന്ന കായംകുളം കൊച്ചുണ്ണിക്കൊപ്പം തീയേറ്ററുകളില്‍ ഒടിയന്‍ ട്രെയ്‍ലര്‍ റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ ഇത് സോഷ്യല്‍ മീഡിയയിലൂടെ ചോര്‍ന്നിരുന്നു. തീയേറ്ററില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതെന്ന് തോന്നിപ്പിക്കുന്ന വീഡിയോയാണ് പുറത്തെത്തിയത്. പിന്നാലെയാണ് മോഹന്‍ലാലിന്‍റെ പേജ് വഴി അണിയറക്കാര്‍ ഒഫിഷ്യല്‍ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുന്നത്. 

സിനിമാപ്രേമികളില്‍ ഏറെ ആകാംക്ഷയുണര്‍ത്തിയ പ്രോജക്ടാണ് മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ശ്രീകുമാര്‍ മേനോന്‍ ചിത്രം. പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജികുമാറിന്റേതാണ് ക്യാമറ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ സംഘട്ടനസംവിധാനം നിര്‍വ്വഹിക്കുന്നത്.