ഒടിയന്‍ സിനിമയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒടിയനിലൂടെ മോഹന്‍ലാലിനെ ചെറുപ്പമായി കാണാനാണ് ആരാധകര്‍ ഏറെയും ആഗ്രഹം. സിനിമയില്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിലൂടെ വിവിധ ഗെറ്റപ്പുകളോടെയാണ് മോഹന്‍ലാല്‍ എത്തുന്നത്.

സിനിമയ്ക്ക് വേണ്ടി കഠിനമായ പരിശീലനത്തിലായിരുന്നു മോഹന്‍ലാല്‍. എന്നാല്‍ ഒടിയന് വേണ്ടി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷ വാര്‍ഷയുമായാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എത്തിയിരിക്കുന്നത്. ഒടിയന്റെ ടീസര്‍ ഡിസംബര്‍ 13 ന് പുറത്തിറങ്ങും.

സിനിമയുടെ ചിത്രീകരണം തേന്‍കുറിശ്ശിയില്‍ പുരോഗമിക്കുകയാണ്. സിനിമയുടെ സംഘട്ടനങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. ടീസര്‍ റിലീസിന്‍റെ വിവരം ട്വിറ്ററിലൂടെയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പങ്കുവച്ചത്.

Scroll to load tweet…