ഒടിയൻ  റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായിരുന്നു. കൊണ്ടോരാം  എന്ന ഗാനം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.  കൊണ്ടോരാം ഗാനത്തിന്റെ കവര്‍ സോംഗ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. ശ്രീഹരി, സഹോദരൻ ശ്രീരാഗ് എന്നിവർ ചേർന്നാണ് കവര്‍ സോംഗ് ഒരുക്കിയിരിക്കുന്നത്.

ബിഷോയ് അനിയന്റെ പുല്ലാങ്കുഴല്‍ നാദവും കവര്‍ സോംഗിന്റെ ആകര്‍ഷണമാണ്.  രണ്ട് ലക്ഷത്തി അമ്പതിനായിരത്തോളം ആള്‍ക്കാരാണ് ഇതിനകം വീഡിയോ കണ്ടിരിക്കുന്നത്. എം ജയചന്ദ്രനാണ് സിനിമയ്ക്കായി സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.