താൻ ഭാഗ്യവതിയാണ്. രോഗാവസ്ഥ പെട്ടെന്ന് തന്നെ കണ്ടെത്തിയതിനാൽ തനിക്ക് ചികിത്സയ്ക്കായി ഓപ്‌ഷനുകൾ ഉണ്ടായിരുന്നുവെന്ന് ഒലീവിയ പറഞ്ഞു. ഏതേലും സ്ത്രീ ഒരു ഘട്ടത്തിൽ ഇത് അഭിമുഖീകരിക്കാൻ സാധ്യതയുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
വാഷിങ്ടൺ: തനിക്ക് സ്തനാർബുദമാണെന്നും അതിനുള്ള ചികിത്സയിലാണെന്നും വെളിപ്പെടുത്തി ഹോളിവുഡ് നടി ഒലീവിയ മൺ. സ്തനാർബുദത്തെ തുടർന്ന് രണ്ട് തവണ ശസ്ത്രക്രിയ നടത്തിയെന്നും ചികിത്സയിലാണെന്നും ഒലീവിയ ആരാധകരോട് പറഞ്ഞു. ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ചികിത്സയുടെ ചിത്രങ്ങളോട് കൂടി ഒലീവിയ വിവരം പങ്കുവെച്ചത്.
താൻ ഭാഗ്യവതിയാണ്. രോഗാവസ്ഥ പെട്ടെന്ന് തന്നെ കണ്ടെത്തിയതിനാൽ തനിക്ക് ചികിത്സയ്ക്കായി ഓപ്‌ഷനുകൾ ഉണ്ടായിരുന്നുവെന്ന് ഒലീവിയ പറഞ്ഞു. ഏതേലും സ്ത്രീ ഒരു ഘട്ടത്തിൽ ഇത് അഭിമുഖീകരിക്കാൻ സാധ്യതയുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ചികിത്സയുടെ വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടെയായിരുന്നു പോസ്റ്റ്. 2023 ഫെബ്രുവരിയിലാണ് ക്യാൻസർ പരിശോധനയ്ക്ക് വിധേയയായത്. താൻ 90 വ്യത്യസ്ത കാൻസർ ജീനുകൾ പരിശോധിക്കുന്ന ഒരു ജനിതക പരിശോധന നടത്തിയെന്നും എന്നാൽ അതെല്ലാം നെഗറ്റീവ് ആയിരുന്നെന്നും ഒലീവിയ പറഞ്ഞു. തുടർന്നായിരുന്നു ഡോക്ടറുടെ നിർദേശ പ്രകാരം സ്തനാർബുദ പരിശോധന നടത്തിയത്. ഇതാണ് തൻ്റെ ജീവൻ രക്ഷിച്ചതെന്ന് ഒലീവിയ പറയുന്നു.
തുടർന്നുള്ള പരിശോധനകളിൽ രണ്ട് സ്തനങ്ങളിലും ക്യാൻസർ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 10 മാസത്തിനിടെ നാല് ശസ്ത്രക്രിയകൾ നടത്തി. തനിക്കെന്റെ ശ്വാസം തിരിച്ചുപിടിക്കേണ്ടതുണ്ടായിരുന്നു. നിങ്ങളോട് പങ്കുവെക്കുന്നതിന് മുമ്പ് കഠിനമായ കാലങ്ങളിലൂടെയാണ് കടന്നുപോയതെന്നും പറഞ്ഞ ഒലീവിയ തന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞു. തൻ്റെ പങ്കാളിയായ ജോൺ മുലാനിയോടും താരം നന്ദി പറഞ്ഞു.
