മലയാളത്തിന്‍റെ ഏറ്റവും പ്രഗത്ഭരായ സംവിധായകരുടെ നിരയില്‍ മുന്നിലാണ് ഷാജി എന്‍ കരുണ്‍. രാജ്യത്തിന്‍റെ ചലച്ചിത്രമേഖലയെ തന്നെ വിസ്മയിപ്പിച്ചിട്ടുള്ള അദ്ദേഹം പലകുറി ദേശീയ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. 5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അത്ഭുതം കാട്ടാന്‍  ഷെയ്ന്‍ നിഗവുമായി എത്തുകയാണ് ഷാജി എന്‍ കരുണ്‍.

യുവ നടന്‍മാരില്‍ ശ്രദ്ധേയനായ ഷെയ്നിനെ നായകനാക്കി ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓള്'. ചിത്രത്തിന്‍റെ  ടീസര്‍ വളരയധികം പ്രതീക്ഷ പുലര്‍ത്തുന്നതാണ്. എസ്തര്‍ നായികയാകുന്ന ചിത്രത്തിന് പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി രാമകൃഷ്ണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

നിഗൂഢത നിറഞ്ഞുനില്‍ക്കുന്നതാണ് ചിത്രത്തിന്‍റെ ടീസര്‍. രണ്ട് മിനിട്ട് രണ്ട് സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.