തെലുങ്ക് സിനിമയിലെ ഒരു ഗാനരംഗത്തില്‍ നായിക അഭിനയിക്കുന്നത് 14 കിലോ പൊന്നിന്റെ കുപ്പായമണിഞ്ഞ്. നാഗാര്‍ജുന പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ഭക്തി ചിത്രം ഓം നമോ വെങ്കിടേശായയിലെ ഗാനരംഗത്തിലാണ് നായിക ഇത്രയും വില കൂടിയ കുപ്പായം അണിഞ്ഞ് അഭിനയിക്കുന്നത്.

പ്രഗ്യ ജയ്സ്വാള്‍ ആണ് അടിമുടി പൊന്നു കൊണ്ടു നെയ്‍ത ലെഹംഗയും അണിഞ്ഞ് ആടിപ്പാടി രംഗത്തെത്തിയത്. പ്രഗ്യയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. കെ ഭാര്‍ഗവേന്ദ്ര റാവുവാണ് സിനിമയുടെ സംവിധായകന്‍. സിനിമയില്‍ അനുഷ്‌ക ഷെട്ടിയും നായികയായി അഭിനയിക്കുന്നുണ്ട്. തിരുപ്പതി വെങ്കിടേശ്വരന്റെ ഭക്തനായ ഹാത്തിരാം ബാബ എന്നയാളുടെ കഥയാണ് ഓം നമോ വെങ്കിടേശായ പറയുന്നത്.