'എന്‍റെ പ്രണയിനി, അവള്‍ എന്നിലൂടെ ജീവിക്കുന്നു' വിവാഹ വാര്‍ഷിക ദിനത്തില്‍ ബോണി കപൂര്‍

മുംബൈ: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണി കപൂറിന്‍റെയും വിവാഹ വാര്‍ഷിക ദിവസമായിരുന്നു ജൂണ്‍ 2. ഭാര്യ ഒപ്പമില്ലാത്ത വിവാഹ വാര്‍ഷിക ദിനത്തില്‍ ഏറെ വൈകാരികമായാണ് ബോണി ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഇന്ന് 22-3ം വിവാഹ വാര്‍ഷിക ദിവസമാണ്. '' എന്‍റെ ഭാര്യ, എന്‍റെ ആത്മസഖി, പ്രണയിനി, എന്‍റെ സന്തോഷവും ഉന്മേഷവുമായവള്‍ എന്നും എന്നില്‍ ജീവിക്കുന്നു''- ബോണി കപൂര്‍ കുറിച്ചു. 

Scroll to load tweet…

ഒരാഴ്ച മുമ്പ് ജാന്‍വിയുടെ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ബോണി കപൂറിന്‍റെയും ശ്രീദേവിയുടെയും ചിത്രം വൈകാരികമായിരുന്നു. മരണാനന്തര ബഹുമതിയായി ഈ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ശ്രീദേവിയ്ക്കാണ്. മോം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. 

പുരസ്കാരം സ്വീകരിച്ചുകൊണ്ടുള്ള ബോണി കപൂറിന്‍റെ പ്രതികരണവും ആരുടെയും മനസ്സ് നോവിക്കുന്നതായിരുന്നു. അവളിവിടെയുണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവള്‍ ഇത് അര്‍ഹിക്കുന്നുണ്ട്. ഇത് ആഘോഷിക്കാന്‍ അവള്‍ ഞങ്ങള്‍ക്കൊപ്പമില്ലെന്നത് നിര്‍ഭാഗ്യകരമാണ്...'' - ബോണി കപൂര്‍ പറഞ്ഞു.