ഒരു കാലത്ത് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായ പൂജ ബത്ര. ഏറെക്കാലമായി വെള്ളിവെളിച്ചത്തിൽ നിന്നും മാറി നിന്ന പൂജ വൻ തിരിച്ചുവരവിന് തുടക്കമിടുകയാണ്. ഇക്കുറി സാക്ഷാൽ ഹോളിവുഡിൽ നിന്നുമാണ് അരങ്ങേറ്റം. വിൻസെന്‍റ് ട്രാനും റിയാന ഹാർട്ട്‍ലിയും ചേർന്ന് സംവിധാനം ചെയ്യുന്ന വൺ അണ്ടർ ദ സൺ എന്ന ചിത്രത്തിലാണ് പൂജ നായികയായി എത്തുന്നത്. 

സയൻസ് ഫിക്ഷൻ ചിത്രമായ വൺ അണ്ടർ ദ സണ്ണിൽ കാതറിൻ എന്ന ആസ്ട്രോനട്ടിന്‍റെ വേഷത്തിൽ പ്രേക്ഷകർക്ക് ഇനി പൂജയെ കാണാം. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഏറെക്കാലമായി ലോസ് ഏഞ്ചൽസിൽ താമസിക്കുന്ന പൂജ ഇടക്കാലത്ത് എബിസിഡി 2വില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്. മേഘത്തിൽ മമ്മൂട്ടിക്ക് ഒപ്പവും ചന്ദ്രലേഖയിൽ മോഹൻലാലിനൊപ്പവും ദൈവത്തിന്‍റെ മകൻ എന്ന ചിത്രത്തിൽ ജയറാമിനൊപ്പവും പൂജ മലയാളത്തിൽ അഭിനയിച്ചു.