തിരുവനന്തപുരം: മരണമില്ലാത്ത വരികളെ തേടി മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം. കാംബോജിയിലൂടെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം കവി ഒഎന്‍വിക്ക്. ഇന്ദീരവരത്തിലേക്ക് എത്തുന്ന പതിന്നാലാമത്തെ സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങുവാന്‍ പ്രിയനാഥനില്ലെന്ന നൊമ്പരത്തിലാണ് സഖി സരോജിനിയും കുടുംബാംഗങ്ങളും. സംഗീതം മുഴങ്ങുന്ന ഇന്ദീരവരത്തില്‍ വീണ്ടും പുരസ്‌കാര തിളക്കം. പതിനാലാം സംസ്ഥാന പുരസ്‌കാരമെത്തുമ്പോള്‍ പ്രിയ കവിയുടെ കുടുംബാഗംങ്ങള്‍ കണ്ണീരോടെ ആ ഓര്‍മ്മകളിലാണ്. 

വിനോദ് മങ്കര സംവിധാനം ചെയ്ത കാംബോജിലിയൂടെയാണ് കവി ഒഎന്‍വിയ്‌ക്ക് മരണാനന്തര ബഹുമതി നല്‍കിയത്. മികച്ച സംഗീത സംവിധാനത്തിന് എം ജയചന്ദ്രന്‍, മികച്ച ഗായിക കെ.എസ് ചിത്ര, നൃത്തസംവിധാനത്തിന് വിനീത് ഉള്‍പ്പടെ നാലു പുരസ്‌കാരങ്ങള്‍ കാംബോജി നേടി.