പൃഥ്വിരാജ് നായകനാകുന്ന ഊഴത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെമ്മറീസിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഊഴം.


നീരജ് മാധവ്, ഇര്‍ഷാദ്, ബാലചന്ദ്രമേനോന്‍, കിഷോര്‍ സത്യ, പശുപതി, ജയപ്രകാശ്, ദിവ്യ, രസ്‌ന പവിത്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷാംദത്ത് സൈനുദ്ദീനാണ്.