'ഒരു മലയാളം കളർ പടം'ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അജിത് നമ്പ്യാര്‍ കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് 'ഒരു മലയാളം കളർ പടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 'ഒരു മലയാളം കളർ പടം', സിനിമാ നിർമ്മാണ മേഖലയിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായ ഡിജിറ്റല്‍ ഇന്‍റര്‍മീഡിയേറ്റിന്‍റെ ബേസ് ലൈറ്റ് കളര്‍ഗ്രേഡിങ് എന്ന ടെക്നോളജി ഉപയോഗിച്ച് തിരുവനന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോയിൽ നിന്നു പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ്. പുതുമുഖം മനു ഭദ്രന്‍, പഴയകാല നടന്‍ ജോസ്, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അഞ്ജലി ഉപാസന എന്നിവരും ശില്‍പ്പ, ജോസ്, മുരുകൻ, രജിത, ടീന, ലിന്‍സ് തോമസ്, യുവന്‍ ജോൺ തുടങ്ങിയവരുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
മുരളീധരന്‍ പട്ടാന്നാരും അനില്‍ പുന്നാടുമാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ഉദയ് രാമചന്ദ്രനും നിത്യാ ബാലഗോപാലുമാണ് ഗായകന്‍. ഛായാഗ്രഹണം ടി ഡി ശ്രീനിവാസും മിംഗിള്‍ മോഹനും ചിത്രസംയോജനം ഹരി രാജാക്കാടുമാണ്‌ നിർവഹിച്ചിരിക്കുന്നത്. ബീമാ പ്രോഡക്ഷസിന്‍റെ ബാനറില്‍ സഞ്ജു എസ് സാഹിബാണ് 'ഒരു മലയാളം കളർ പടം' നിർമ്മിച്ചിട്ടുള്ളത്.