കാളിദാസ് ജയറാം നായകനാകുന്ന തമിഴ് ചിത്രമായ 'ഒരു പക്ക കഥൈ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കാളിദാസ് നായകനാകുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്. വിജയ് സേതുപതിയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

നേരത്തെ ഈ ചിത്രത്തെ സെന്‍സര്‍ ബോര്‍ഡ് എതിര്‍ത്തിരുന്നു. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഇന്റര്‍കോഴ്‌സ് എന്ന വാക്ക് മാറ്റണമെന്നായിരുന്നു നിര്‍ദേശം. ഇതിനെ നിര്‍മാതാക്കള്‍ കര്‍ശനമായി എതിര്‍ത്തിരുന്നു. ബാലാജി ധരണിധരനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം താമസിയാതെ റിലീസിനെത്തും. 

പി. വി ചന്ദ്രമൗലി, ജീവാ രവി, ലക്ഷ്മ പ്രിയ മേനോന്‍, മീന, മേഘ ആകാശ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. വാസന്‍സ് വിഷ്വല്‍ വെഞ്ചേവയ്‌സിന്റെ ബാനറില്‍ കെ. എസ് ശ്രീനിവാസനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കാളിദാസിന്‍റെ ആദ്യ മലയാള ചത്രം പൂമരത്തിന്‍റെ റീലീസ് വൈകുന്ന വേളയിലാണ് പുതിയ ട്രെയിലര്‍ വന്നിരിക്കുന്നത്.