നിര്‍മ്മാണം ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ

നാദിര്‍ഷയുടെ സംവിധായക അരങ്ങേറ്റ ചിത്രമായിരുന്നു അമര്‍ അക്‍ബര്‍ അന്തോണി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്‍റെ രചനയും രണ്ട് നവാഗതര്‍ ചേര്‍ന്നായിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും. നാദിര്‍ഷയുടെ രണ്ടാം ചിത്രം കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായപ്പോള്‍ രചനയില്‍ വിഷ്ണുവിന് സഹായിയായി ബിബിനും ഉണ്ടായിരുന്നു. ഇപ്പോഴിതാ ബിബിന്‍ ജോര്‍ജ്ജ് ആദ്യമായി ഒരു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാഫി സംവിധാനം ചെയ്യുന്ന ഒരു പഴയ ബോംബ് കഥയിലാണ് ബിബിന്‍ നായകനാവുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.

യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്‍റര്‍ടെയ്‍ന്‍മെന്‍റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന ബിന്‍ജു ജോസഫ്, സുനില്‍ കര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ്. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. സംഗീതം അനുരാജ്. പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രത്തില്‍ ഹരീഷ് പെരുമണ്ണ, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ബിജുക്കുട്ടന്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ് തുടങ്ങിയവര്‍