"വേശ്യ വേശ്യയുടെ പണിയെടുത്താ മതി.." ചെയ്ത പണിക്ക് കൂലി  ചോദിച്ച്  ഇടപാടുകാരനെ അമ്പരപ്പിച്ച ഒരുത്തി. എന്നതാണ്  ഹ്രസ്വചിത്രത്തിന്‍റെ ടാഗ് ലൈന്‍

വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്ത് ശ്രദ്ധേയമാകുകയാണ് ഒരുത്തിയെന്ന ഹ്രസ്വചിത്രം. ലൈംഗിക തൊഴിലാളിയായിരുന്നാല്‍ പോലും ഒരു സ്ത്രീയോട് പെരുമാറേണ്ടത് മാന്യതയോടെ വേണം എന്ന് ഓര്‍മ്മിപ്പിക്കുന്ന ചിത്രം ശക്തമായ പ്രമേയമാണ് മുന്നോട്ട് വയ്ക്കുന്നത്. പരസ്ത്രീ ബന്ധത്തിന് എത്തുന്ന ഒരു കുടുംബാഥനും, ലൈംഗിക തൊഴിലാളിയുമാണ് ചിത്രത്തിലുള്ളത്.

"വേശ്യ വേശ്യയുടെ പണിയെടുത്താ മതി.." ചെയ്ത പണിക്ക് കൂലി ചോദിച്ച് ഇടപാടുകാരനെ അമ്പരപ്പിച്ച ഒരുത്തി. എന്നതാണ് ഹ്രസ്വചിത്രത്തിന്‍റെ ടാഗ് ലൈന്‍. ആഘോഷ് വൈഷ്ണവം സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് സംവിധായകന്‍ ബോബൻ സാമുവലും വരദയുമാണ്. ഗായത്രി അയ്യറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.