ലാ ലാ ലാന്റിനൊപ്പം അറൈവല്‍, ഫെന്‍സസ്, ഹാക്‌സോ റിഡ്ജ്, ഹെല്‍ ഓര്‍ ഹൈ വാട്ടര്‍, ഹിഡണ്‍ ഫിഗേഴ്‌സ്, മാഞ്ചസ്റ്റര്‍ ബൈ ദ സീ, മൂണ്‍ലൈറ്റ്, ഇന്ത്യന്‍ പശ്ചാത്തലത്തിലൊരുക്കിയ ലയണ്‍ എന്നിവയും മികച്ച ചിത്രമാകാന്‍ മത്സരിക്കുന്നു. ലയണിലെ അഭിനയത്തിന് ഇന്ത്യന്‍ വംശജനായ ദേവ് പട്ടേല്‍ മികച്ച സഹനടനുള്ള നോമിനേഷന്‍ നേടിയിട്ടുണ്ട്. കെയ്സി അഫ്ലെക്, ഡെന്‍സല്‍ വാഷിംഗ് ടണ്‍ എന്നിവരാണ് മികച്ച നടനാകാനുള്ള മത്സരത്തില്‍ മുന്നില്‍.

ലാ ലാ ലാന്‍റിലെ ഉജ്വലപ്രകടനം നടിമാരില്‍ എമ്മാ സ്റ്റോണിന്റെ സാധ്യതകള്‍ കൂട്ടുന്നു. 24 വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. വെള്ളക്കാരുടെ മേല്‍ക്കോയ്മയെന്ന വിമര്‍ശനം ഒഴിവാക്കാന്‍ ഇത്തവണ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും കറുത്ത വര്‍ഗ്ഗക്കാര്‍ക്കും കൂടുതല്‍ പ്രാതിനിധ്യം അക്കാദമി നല്‍കിയിട്ടുണ്ട്.