മലയാളി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഒടിയന്‍. മാണിക്കന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേത് ബ്രഹ്മാണ്ഡ ക്ലൈമാക്സായിരിക്കും എന്നാണ് വാര്‍ത്ത. സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണം തുടങ്ങുന്നതിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

പീറ്റര്‍ ആക്ഷന്‍ കൊറിയോഗ്രാഫി ഒരുക്കുന്നതിന്റെ ഏതാനും സെക്കന്‍ഡ് മാത്രമുള്ള വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഒടിയന് ബ്രഹ്‍മാണ്ഡ ക്ലൈമാക്സ് ഒരുക്കുകയാണ് ലക്ഷ്യമെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ പറയുന്നു. രാത്രിയിലാണ് ക്ലമാക്സ് ചിത്രീകരിക്കുന്നത്. മഞ്ജു വാര്യരാണ് സിനിമയിലെ നായിക. പ്രകാശ് രാജും ഒരു പ്രധാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരികൃഷ്‍ണന്‍ ആണ് തിരക്കഥ ഒരുക്കുന്നത്. പുലിമുരുകന്റെ ഛായാഗ്രഹണം നിര്‍വഹിച്ച ഷാജി കുമാറാണ് ഒടിയന്റെയും ക്യാമറ ചലിപ്പിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. പാലക്കാടും വാരണാസിയുമാണ് സിനിമയുടെ ലൊക്കേഷന്‍.