ഒറ്റക്കൊരു കാമുകന്റെ ടീസർ യൂട്യൂബിൽ റിലീസ് ചെയ്തു. പരീക്ഷ ഹാളിൽ നടക്കുന്ന രസകരമായ സംഭവമാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ കാണിക്കുന്നത്. ശാലു റഹിം, ലിജോമോൾ ജോസ്, ഡെയ്ൻ ഡേവിസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. 

ജോജു, ഭഗത് മാനുവൽ, വിജയരാഘവൻ, കലാഭവൻ ഷാജോൺ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, മനു എം ലാൽ, ഷഹീൻ സിദ്ധിഖ്, ടോഷ് ക്രിസ്‌റ്റി, ശ്രീജിത്ത് കൊട്ടാരക്കര, സഞ്‌ജയ്‌ പാൽ, അഭിരാമി, അരുന്ധതി നായർ, നിമ്മി ഇമ്മാനുവേൽ, മീര നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

അജിൻലാലും ജയൻ വന്നെരിയും സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് എസ് കെസുധീഷും ശ്രീഷ് കുമാർ എസുമാണ്. ഛായാഗ്രഹണം സഞ്‌ജയ്‌ ഹാരിസും ചിത്രസംയോജനം സനൽ രാജുമാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്ണു മോഹൻ സിത്താരയാണ്.