പത്തൊമ്പതാമത്ജോണ്‍ എബ്രഹാം പുരസ്കാരം ഒറ്റയാള്‍പാതയെന്ന സിനിമക്ക്. സന്തോഷ് ബാബുസേനനും സതീശ് ബാബു സേനനനും ചേര്‍ന്ന സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റയാള്‍പാത. 50000രൂപയും സര്‍ട്ടിഫിക്കറ്റും സി.എന്‍ കരുണാകരന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും മികച്ച ചിത്രത്തിന് സമ്മാനിക്കുമെന്ന് ജൂറി ചെയര്‍മാന്‍കൂടി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. പ്രത്യേക പരാമ‍ര്‍ശം നേടിയ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റും ശില്‍പ്പവുമാണ് സമ്മാനിക്കുക. ജോണ്‍ എബ്രഹാമിന്റെ ചരമവാര്‍ഷിക ദിനമായ മെയ് 30ന് അവാര്‍ഡുകള്‍ നല്‍കും.