തന്റെ ജീവിതകാലം മുഴുവൻ ഹിന്ദുക്കൾക്കിടയിലാണ് ജീവിച്ചതെന്നും അതുകൊണ്ട് തന്നെ ഹിന്ദു ആചാരങ്ങൾ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും സലിം ഖാൻ പറഞ്ഞു.
പശുവിന്റെ പാൽ അമ്മയുടെ മുലപ്പാലിന് തുല്യമാണെന്നും, തന്റെ കുടുബം ഇതുവരെ ബീഫ് കഴിച്ചിട്ടില്ലെന്നും വെളിപ്പെടുത്തി സൽമാൻ ഖാന്റെ പിതാവും തിരക്കഥാകൃത്തുമായ സലിം ഖാൻ. താൻ സൽമ ഖാനെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ ഹിന്ദു പാരമ്പര്യങ്ങൾ പാലിക്കാറുണ്ടെന്ന് ഓർമ്മിപ്പിച്ചു. തന്റെ ജീവിതകാലം മുഴുവൻ ഹിന്ദുക്കൾക്കിടയിലാണ് ജീവിച്ചതെന്നും അതുകൊണ്ട് തന്നെ ഹിന്ദു ആചാരങ്ങൾ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും സലിം ഖാൻ പറഞ്ഞു. കഴിഞ്ഞ ദിവസം വിനായക ചതുർഥി സലിം ഖാനും കുടുംബവും ആഘോഷിച്ചത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഈ പ്രതികരണം വന്നിരിക്കുന്നത്.
"ഇൻഡോറിൽ ഉണ്ടായിരുന്നപ്പോള്‍ മുതല്‍ ഇന്നുവരെ ഞങ്ങള്‍ ബീഫ് ഒരിക്കല്‍ പോലും കഴിച്ചിട്ടില്ല. ഏറ്റവും വില കുറഞ്ഞ മാംസമായതുകൊണ്ട് തന്നെ മിക്ക മുസ്ലീങ്ങളും ബീഫ് കഴിക്കുന്നു. ചിലരാണെങ്കിൽ വളർത്തുനായകൾക്ക് തീറ്റ കൊടുക്കാൻ വേണ്ടിയിട്ടും വാങ്ങിക്കാറുണ്ട്.
പശുവിൻ്റെ പാല്‍ അമ്മയുടെ മുലപ്പാലിന് സമമാണെന്നാണ് പ്രവാചകൻ പഠിപ്പിച്ചത്. പശുക്കളെ കൊല്ലാന്‍ പാടില്ല, ബീഫ് നിഷിദ്ധമാണ്. പ്രവാചകൻ മുഹമ്മദ് മാറ്റ് മതങ്ങളിൽ നിന്നും നല്ല കാര്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്." ഫ്രീ പ്രസ് ജേർണലിന് നൽകിയ അഭിമുഖത്തിലായിരുന്നു സലിം ഖാന്റെ വെളിപ്പെടുത്തൽ. ഷോലെ, ഡോൺ തുടങ്ങീ നിരവധി ഹിന്ദി സിനിമകളുടെ തിരക്കഥാകൃത്ത് കൂടിയാണ് സലിം ഖാൻ.


