ഒരു തിരഞ്ഞെടുപ്പ് ദിവസം, അഞ്ചു മധ്യവയസ്ക്കര്‍ ഒഴിവ് ദിവസം ആഘോഷിക്കാന്‍ ഒരുങ്ങുന്നു. ആ ഒഴിവ് ദിവസം കൂടുതല്‍ രസകരമാക്കാന്‍ അവര്‍ ഒരു കളി കളിക്കുന്നു. ഇതാണ് ചിത്രം പറയുന്ന കഥ. ഉണ്ണി ആറിന്‍റെ ഇതേ പേരിലുള്ള കഥയാണ് ചിത്രത്തിന് ആധാരം.

സംവിധായകന്‍ ആഷിഖ് അബുവാണ് ചിത്രം അവതരിപ്പിക്കുന്നത്. 2015ലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള സംസ്ഥാന അവാര്‍ഡ് ഒഴിവ് ദിവസത്തെ കളി നേടിയിരുന്നു.