ഗായകൻ പി ജയചന്ദ്രൻറെ മകള്‍  ലക്ഷ്മിയും സംഗീതസംവിധാനരംഗത്തേയ്ക്ക് എത്തുകയാണ്. മകളുടെ സംഗീതസംവിധാനത്തില്‍ പി ജയചന്ദ്രൻ പാടിയ സംഗീത ആല്‍ബം  ഗുരുവിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പി ജയചന്ദ്രന്റെ ഗുരുക്കൻമാര്‍ക്ക് ആദരവായാണ് സംഗീത ആല്‍ബം. അച്ഛന് ഈണം പറഞ്ഞുകൊടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും എന്നാലും പേടിയായിരുന്നുവെന്നും ലക്ഷ്‍മി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എനിക്ക് ഗുരുക്കൻമാരൊന്നും ഇല്ല. അച്ഛന് പക്ഷേ ഒരുപാട് ഗുരുക്കൻമാരുടെ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അച്ഛനെ പ്രോത്സാഹിപ്പിച്ചതും ഇതുവരെ എത്തിച്ചതും അച്ഛന്റെ ഗുരുക്കൻമാര്‍ തന്നെയാണ്. അച്ഛന്റെ ഗുരുക്കൻമാര്‍ തന്നെയാണ് എന്റെയും. അപ്പോള്‍ അച്ഛന്റെ ഗുരുക്കൻമാര്‍ക്ക് ആദരവ് കൊടുക്കണം എന്ന് ഒരാശയം വന്നു. പിന്നെ ഹരി എഴുതിയ വരികളിലും ഓരോ വാക്കും നല്ല അര്‍ഥമുള്ളതായിരുന്നു. അപ്പോള്‍ ആല്‍ബത്തിന് മികവ് വന്നു- ലക്ഷ്മി പറയുന്നു.