വിജയ് യേശുദാസ് ആദ്യമായി നായകനായി എത്തുന്ന സിനിമയാണ് പടൈവീരന്‍. ചിത്രത്തില്‍ നായകനാകുന്ന വിജയ് യേശുദാസിന് വേണ്ടി പാട്ട് പാടുന്നത് നടന്‍ ധനുഷാണ്. പടൈവീരനിലെ അടിപൊളി പാട്ട് പാടാന്‍ വിജയ്‌ക്കൊപ്പം ധനുഷും ചേര്‍ന്നിരിക്കുകയാണ്.

ചിത്രത്തിന്റെ പാട്ടിന്റെ മെയ്ക്കിംഗ് വീഡിയോ കോളിവുഡ് മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ്. ധനശേഖരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തേനിയില്‍ പൂര്‍ത്തിയായി. പ്രേക്ഷകരെ അതിശയിപ്പിക്കുന്ന കഥാപാത്രമായിരിക്കും വിജയ് അവതരിപ്പിക്കുക. നേരത്തെയും തമിഴ് ചിത്രത്തില്‍ വില്ലനായി വിജയ് യേശുദാസ് എത്തിയിരുന്നു.