പടയോട്ടം എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു

ബിജു മേനോൻ നായകനാകുന്ന പടയോട്ടം എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. തകര്‍പ്പൻ ലുക്കിലുള്ള ബിജു മേനോൻ തന്നെയാണ് ട്രെയിലറിലെ ആകര്‍ഷണം. ചെങ്കര രഘുവെന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ബിജു മേനോൻ അഭിനയിക്കുന്നത്. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആള്‍ എന്നാണ് ബിജു മേനോന്റെ കഥാപാത്രത്തെ തമാശയായി ദിലീഷ് പോത്തന്റെ കഥാപാത്രം പരിചയപ്പെടുത്തുന്നത്. കോമഡിക്ക് പ്രധാന്യം നല്‍കിയിട്ടുള്ള സിനിമയായിരിക്കും പടയോട്ടം എന്നാണ് ട്രെയിലറിലെ സൂചന.

തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേയ്‍ക്ക് ചെങ്കര രഘുവും സംഘവും യാത്രതിരിക്കുന്നു. അവരുടെ യാത്രയുടെയും ലക്ഷ്യത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. റഫീഖ് ഇബ്രാഹിം ആണ് ചിത്രം സംവിധാനംം ചെയ്യുന്നത്. ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ശ്രീനാഥ്, അലൻസിയര്‍, സുധികോപ്പ, മിഥുൻ രമേഷ് എന്നിവരും വേഷമിടുന്നു.