ഏഷ്യാനെറ്റ് ന്യൂസിന്‍റെ സ്ത്രീശക്തി പുരസ്‌കാര വേദിയില്‍ എത്തിയതിന്‍റെ സന്തോഷത്തിനിടയിലും മനസ്സ് തുറന്ന് പത്മപ്രിയ. വീ‍ഡിയോ കാണാം
അനൂജ നാസറുദ്ദീന്
നിരവധി മലയാള, തമിഴ് ചിത്രങ്ങളില് അഭിനയിച്ചിട്ടുളള നടിയാണ് പത്മപ്രിയ. ചെറുപ്പകാലത്ത് നൃത്തം അഭ്യസിച്ച പത്മപ്രിയ, 200-ലധികം പൊതുവേദികളില് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്കാര വേദിയില് എത്തിയതിന്റെ സന്തോഷത്തിനിടയിലും മനസ്സ് തുറന്ന് പത്മപ്രിയ.

മലയാളത്തില് നല്ല ചിത്രങ്ങള് ചെയ്തിട്ടുണ്ട്...
ഇപ്പോള് മലയാള സിനിമയില് എന്റെ അവസരങ്ങള് കുറഞ്ഞു. ഇടക്ക് രണ്ട്, മൂന്ന് വര്ഷം സിനിമയില് നിന്ന് ബ്രേക്ക് എടുക്കേണ്ടി വന്നു. അതുകൊണ്ടാവാം. പക്ഷേ എനിക്ക് ഒരു സമയമുണ്ടായിരുന്നു. അന്ന് നല്ല ചിത്രങ്ങള് ഞാന് ചെയ്തിട്ടുണ്ട്.

മികച്ച ചിത്രങ്ങള് പ്രതീക്ഷിക്കുന്നു...
എനിക്ക് ഇനിയും നല്ല ചിത്രങ്ങള് ചെയ്യണം. നല്ല സ്ക്രിപ്റ്റ് ഉണ്ടെങ്കിലേ ഞാന് അഭിനയിക്കൂ. തമിഴ്, കനഡ ഭാഷകളില് നല്ല ചിത്രങ്ങള് ചെയ്യാന് കഴിയുന്നുണ്ട്.
മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിങ്...
മലയാള സിനിമയില് കാസ്റ്റിങ് കൗച്ച് ഉണ്ട്. മലയാള സിനിമയുടെ പ്രശ്നമായി മാത്രം ഇതിനെ കാണേണ്ട. പക്ഷേ എനിക്ക് ഒരിക്കലും അങ്ങനെ അനുഭവിക്കേണ്ടി വന്നിട്ടില്ല. ഭാവിയിലും ഞാന് അങ്ങനെ ചെയ്യില്ല. കാസ്റ്റിങ് കൗച്ച് മാത്രമല്ല മലയാള സിനിമയുടെ പ്രശ്നം. എങ്ങനെ എല്ലാര്ക്കും ഒരുപോലെ അവസരം നല്കാം എന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്.

ഞങ്ങള് ജയിലിലാണ്...
സ്ത്രീകള് എപ്പോഴും ജയിലിലാണ്. അത് സിനിമ മേഖലയില് മാത്രമല്ല. എല്ലാ മേഖലയിലും ഉളളതാണ്. ഇതിന് വ്യത്യാസം വരണം.
സ്വാധീനിച്ച സ്ത്രീ...
അമ്മ തന്നെയാണ് എന്നെ ജീവിതത്തില് ഏറ്റവും കൂടുതല് സ്വാധീനിച്ച സ്ത്രീ. ഇപ്പോള് അമ്മായി അമ്മയും. ഞങ്ങള് വിവിധ ജാതിയിലുളളവരാണ്. രണ്ട് സാഹചര്യത്തില് ജീവിച്ചവരാണ്. ഇപ്പോള് ഞങ്ങള് തമ്മില് നല്ലൊരു ബന്ധം കെട്ടിപ്പൊക്കാന് ശ്രമിക്കുന്നു. അതിനാല് എന്റെ അമ്മായി അമ്മയും എന്നെ ഇപ്പോള് സ്വാധീനിച്ച സ്ത്രീകളില് ഒരാളാണ് .

വേദനിപ്പിക്കുന്ന കാര്യം...
എന്തുകൊണ്ട് ഈ ലോകത്ത് സമാധാനം ഉണ്ടാകുന്നില്ല, എന്തുകൊണ്ട് ആര്ക്കും തമ്മില് വിശ്വാസം ഇല്ലേ. ഇതാണ് എന്നെ ഏറ്റവും കൂടുതല് വിഷമിപ്പിക്കുന്നത്.
സ്ത്രീയുടെ പോരായ്മ അതാണ്...
ഒരു സ്ത്രീ എന്ന നിലയില് അവളുടെ പോരായ്മ എല്ലാത്തനും വേണ്ടി പോരാടണം എന്നതാണ്. അംഗീകാരത്തിനും, ബഹുമാനത്തനും വേണ്ടി അവള് പോരാടണം. അത് വളരെ വേദനജനകമാണ്.
സ്ത്രീശക്തി പുരസ്കാരത്തെക്കുറിച്ച്...
ഏഷ്യാനെറ്റിന്റെ ഈ ഒരു പുരസ്കാരം സ്ത്രീകള്ക്ക് അഭിമാനിക്കാനുളള നിമിഷത്തെ നല്കുന്നു. നമ്മള് പവര് ഫുള് ആണെന്ന് ഒന്നുകൂടി ഓര്മ്മിപ്പിക്കലാണ് ഈ പുരസ്കാരം.
വീഡിയോ
