ലണ്ടന്‍: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ ബ്രിട്ടണില്‍ പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. സെന്‍സര്‍ ചെയ്യാത്ത പതിപ്പ് ഡിസംബര്‍ ഒന്നി തന്നെ യു കെ പ്രദര്‍ശിപ്പിക്കുമെന്ന് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ് ആയ ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാരിഫിക്കേഷന്‍ (ബി.ബി.എഫ്.സി) വ്യക്തമാക്കി. ട്വറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിന് 12എ സര്‍ട്ടിഫിക്കേഷനാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ ചിത്രത്തിനെതിരെ പ്രതിഷേധനങ്ങളും വിവാദങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് ബ്രിട്ടണില്‍ ചിത്രം റിലീസിനൊരുങ്ങുന്നത്. അതേസമയം ചിത്രത്തിന്‍റെ സെന്‍സറിംഗ് ഇന്ത്യയില്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
അലാവുദ്ദീന്‍ ഖില്‍ജി 1303 ല്‍ രാജസ്ഥാനിലെ ചിത്തോര്‍ കോട്ട കീഴടക്കിയതിന്റെ കഥയാണ് ബന്‍സാലി ചിത്രത്തിലൂടെ പറയുന്നത്. റാണാ റാവല്‍സിംഗിന്റെ ഭാര്യയായിരുന്ന റാണി പത്മാവതിയും ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങളും ഗാനരംഗങ്ങളും സിനിമയിലുണ്ടെന്നും അത് ചരിത്രത്തെ വളച്ചൊടിക്കുമെന്നാണ് ആരോപണം. അതേസമയം സിനിമാ പ്രവര്‍ത്തകര്‍ ഇക്കാര്യം നിഷേധിച്ചു.190 കോടി രൂപ ചെല വിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
