മുംബൈ: റാണി പദ്മാവതിയായി ദീപിക പദുക്കോണ്‍ ചുവടുവയ്ക്കുന്ന ഗാനം പുറത്തിറങ്ങി. ഘൂമര്‍ എന്ന ഗാനത്തിലാണ് ചിത്രപ്പണികളുള്ള പട്ടുവസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ ദീപിക ചുവടുവയ്ക്കുന്നത്. പരമ്പരാഗത രാജസ്ഥാനി ലെഹങ്കയിലാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്. പത്മാവതിയിലെ ആദ്യ ഗാനമാണിത്. ശ്രേയ ഘോഷാലും സ്വരൂപ് ഖാനും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. എ. എം തുരസിന്‍റെ വരികള്‍ക്ക് ബന്‍സാലിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.