ദില്ലി: സെന്‍സര്‍ ബോര്‍ഡ് തലപ്പത്തുനിന്ന് പഹലജ് നിഹ്ലാനിയെ കേന്ദ്രസര്‍ക്കാര്‍ നീക്കി. പ്രസിദ്ധ ഗാനരചയിതാവ് പ്രസൂണ്‍ ജോഷിയാണ് സിബിഎഫ്സിയുടെ പുതിയ ചെയര്‍മാന്‍. നിഹ്ലാനിയുടെ പ്രവര്‍ത്തനങ്ങളില്‍ ബോര്‍ഡ് അംഗങ്ങള്‍ സര്‍ക്കാരിനെ അതൃപ്തിയറിയിച്ചിരുന്നു. പഹലജ് നിഹ്ലാനിസെന്‍സര്‍ ബോര്‍ഡിനെ സ്വകാര്യ സ്വത്തായി വച്ചിരിക്കയാണെന്നായിരുന്നു അംഗങ്ങളുടെ പരാതി.
പഹലജ് നിഹ്ലാനിയുടെ നേതൃത്വത്തിലുള്ള ബോര്‍ഡിനെതിരെ സിനിമാരംഗത്ത് പ്രതിഷേധം ശക്തമായിരുന്നു. ഇന്ദു സര്‍ക്കാര്‍, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, എന്നീ ചിത്രങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് കത്രികവെച്ചത് വിവാദമായിരുന്നു. 2015 ജനുവരിയിലാണ് പഹലജ് നിഹ്ലാനിയെ ചെയര്‍മാനായി നിയമിച്ചത്.
