യുവനടന്‍ നീരജ് മാധവ് നായകനാകുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന്‍റെ ടീസര്‍ എത്തി. നവാഗതനായ ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്ത ചിത്രം കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്.
ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനും ആന്റണി ജിബിനും ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്. പവി കെ.പവന്‍ ഛായാഗ്രഹണം. സംഗീതം ബിജിബാല്‍.
