'നെയ്മര്‍ ബാഴ്‌സ വിട്ടപ്പോള്‍..'; പന്ത് ട്രെയ്‌ലര്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 12, Nov 2018, 7:07 PM IST
PANTHU MALAYALAM OFFICIAL TRAILER
Highlights

വിനീത്, ഇന്ദ്രന്‍സ്, നെടുമുടി വേണു, അജു വര്‍ഗീസ്, സുധീഷ്, സുധീര്‍ കരമന, പ്രസാദ് കണ്ണന്‍, വിനോദ് കോവൂര്‍ തുടങ്ങി അഭിനേതാക്കളുടെ വലിയ നിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. 

ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എട്ട് വയസ്സുകാരിയുടെ കഥ പറയുന്ന ചിത്രം 'പന്തി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. 2016ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അബനിയുടെ അച്ഛന്‍ ആദിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിയുടെ ആദ്യ സംവിധാന സംരംഭമാണ് ഇത്.

പെണ്‍കുട്ടിയുടെ ഉമ്മുമ്മയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ഇരുവരും തമ്മിലുള്ള ബന്ധവും ചിത്രത്തിന്റെ പ്രമേയത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. റാബിയ ബീഗമാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനീത്, ഇന്ദ്രന്‍സ്, നെടുമുടി വേണു, അജു വര്‍ഗീസ്, സുധീഷ്, സുധീര്‍ കരമന, പ്രസാദ് കണ്ണന്‍, വിനോദ് കോവൂര്‍ തുടങ്ങി അഭിനേതാക്കളുടെ വലിയ നിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. 

loader