മമ്മൂട്ടി ചിത്രം പരോളിന്‍റെ ടീസര്‍ പുറത്തിറങ്ങി

First Published 10, Mar 2018, 12:21 PM IST
parole movie official teaser
Highlights
  • കര്‍ഷകനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പരോളിന്റെ ടീസര്‍ പുറത്തുവിട്ടു. ജയില്‍ രംഗങ്ങള്‍ നിറഞ്ഞ ടീസറിന് 39 സെക്കന്റ് ദൈര്‍ഘ്യമാണുള്ളത്. യഥാര്‍ത്ഥ സംഭവത്തെആസ്പദമാക്കിയാണ് പരോള്‍ ഒരുക്കിയിരിക്കുന്നത്. ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി ഡിക്രൂസാണ്. കര്‍ഷകനായ അലക്‌സ് എന്ന ആളുടെ കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.

തിരക്കഥ ഒരുക്കിയിരിക്കുന്നത് അജിത്ത് പൂജപ്പുരയാണ്. ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, സുധീര്‍ കരമന, ഇര്‍ഷാദ്, അശ്വിന്‍ കുമാര്‍, കലാശാല ബാബു, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ അഭിനേതാക്കള്‍. മിയയും ഇനിയയുമാണ് ചിത്രത്തിലെ നായികമാര്‍. 

loader