നടന്‍ പാര്‍ത്ഥിപന്‍ മകളെക്കുറിച്ച് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ കോളിവുഡിലെ തമാശ ചര്‍ച്ച
നടന് പാര്ത്ഥിപന് മകളെക്കുറിച്ച് ചെയ്ത ട്വീറ്റാണ് ഇപ്പോള് കോളിവുഡിലെ തമാശ ചര്ച്ച. മകള് കീര്ത്തന തന്റെ നായക്കുട്ടിയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള പാര്ത്ഥിപന്റെ കമന്റ്. 'അടുത്ത ജന്മത്തില് എനിക്കെന്റെ മകളുടെ നായയായി ജനിക്കണം'. എനിക്കത്രയും അസൂയ വരുന്നുണ്ട്' പാര്ത്ഥിപന് കുറിച്ചു.
'കന്നത്തില് മുത്തമിട്ടാല്' എന്ന മണിരത്നം ചിത്രത്തിലൂടെ പ്രേക്ഷകര്ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പാര്ത്ഥിപന്റെയും നടി സീതയുടെയും മകള് കീര്ത്തന. അമുദ എന്ന കഥാപാത്രത്തിലൂടെ ആ വര്ഷത്തെ മികച്ച താരത്തിനുള്ള ദേശീയ അവാര്ഡും കീര്ത്തന സ്വന്തമാക്കി.
പിന്നീട് അഭിനയത്തിലേയ്ക്ക് വരാതെ മണിരത്നത്തിന്റെ അസിസ്റ്റന്റായി പിന്നണിയില് പ്രവര്ത്തിക്കുകയായിരുന്നു കീര്ത്തന. കഴിഞ്ഞ മാര്ച്ചില് സംവിധായകന് അക്ഷയ് അക്കിനേനിയെ വിവാഹം കഴിച്ചു.
