കൊച്ചി:  ഡാ മുടിയാ എന്നൊരൊറ്റ വിളി കേട്ടാല്‍മതി ആരും പാറുക്കുട്ടിയെ ഇഷ്ടപ്പെട്ടുപോകാന്‍. ഈ കുട്ടിത്താരത്തെ കാണാന്‍ മാത്രമായാണ് പലരും ഉപ്പും മുളകും കാണുന്നതുതന്നെ. കേരളത്തില്‍ ഇത്രയധികം ഓളമുണ്ടാക്കിയ മറ്റേത് കുട്ടിത്താരമുണ്ട് നമുക്ക് പറയാനായിട്ട്. ഡയലോഗുകള്‍ സ്വതസിദ്ധമായാ സംഭാഷണ ശൈലിയാണ് പുതിയ സിരീസുകളുടെ മുഖമുദ്ര, അതുകൊണ്ടുതന്നെ അപ്പോള്‍ തോനുന്ന ഡയലോഗുകളുമായി പാറുക്കുട്ടി എന്നും ഉപ്പും മുളകിലും ഓളമുണ്ടാക്കുകയാണ്. വളരെ കുറച്ച് സംസാരമേ കുട്ടിത്താരത്തിനുള്ളുവെങ്കിലും അതെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്.

പാറുമോള്‍ എന്നെഴുതിയ അച്ഛന്‍റെ ബൈക്കില്‍ കയറിയിരുന്ന് ഓച്ചിറക്കാളയെ കാണാന്‍ പോകുന്ന പാറുക്കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയായില്‍ തരംഗമായിരിക്കുന്നത്. പാറുക്കുട്ടി ഫാന്‍സ് ക്ലബ് എന്ന പേജിലൂടെയാണ് പാറുക്കുട്ടിയുടെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞ് എങ്ങട്ടാണ് വണ്ടിയില്‍ കയറിയിട്ട് എന്നു ചോദിക്കുമ്പോള്‍, ഓച്ചിറക്കാളയെ കണ്ടിട്ടുവരാം എന്നാണ് പാറുക്കുട്ടി പറയുന്നത്. കരുനാഗപ്പള്ളി സ്വദേശിയാണ് പാറുക്കുട്ടിയെന്ന അമേയ. താരത്തിന്റെ ശരിക്കുള്ള പേരോ, വീട്ടുകാരെയോ പാറുക്കുട്ടിക്ക് തന്നെ അറിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അത്രകണ്ട് ഇഴകിച്ചേര്‍ന്നാണ് താരം ഉപ്പും മുളകിലും അഭിനയിക്കുന്നത്.