ഗോവ രാജ്യാന്തരചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പാര്‍വതിക്ക്. ടേക്ക് ഓഫിലെ അഭിനയത്തിനാണ് പുരസ്‍കാരം.

ഇതാദ്യമായിട്ടാണ് ഒരു മലയാളി നടിക്ക് ഗോവ രാജ്യാന്തരചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‍കാരം ലഭിക്കുന്നത്. മത്സരവിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമായിരുന്നു ടേക്ക് ഓഫ്. പുരസ്‍കാരം കേരളത്തിലെ നഴ്സുമാർക്ക് സമർപ്പിക്കുന്നതായി പാർവതി പറഞ്ഞു.