എം മുകുന്ദനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്

 മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ നടി പാര്‍വതി ഇനി ഓട്ടോഡ്രൈവറായി എത്തുന്നു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം മുകുന്ദന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിലാണ് പാര്‍വതി ഓട്ടോ ഡ്രൈവറായി വേഷമിടുന്നത്.

 എം മുകുന്ദന്റെ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന ചെറുകഥയ്ക്കാണ് അദ്ദേഹം തിരക്കഥ ഒരുക്കുന്നത്. പ്രശസ്ത സംവിധായകന്‍ ഹരികുമാറാണ് ചിത്രം ഒരുക്കുന്നത്. പാര്‍വതിയുടെ അലസനായ ഭര്‍ത്താവായി ബിജു മേനോനും വേഷമിടുന്നു. രണ്ടുപേരുടെയും ഡേറ്റുകള്‍ ഒത്തുവന്നാല്‍ സിനിമാ ചിത്രീകരണം ആരംഭിക്കും. മാഹി, തലശ്ശേരി എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം.