നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി രതീഷിന് ഷൂട്ടിങിനിടയില്‍ പരിക്കേറ്റു. ചുറ്റിക കൊണ്ടുള്ള ഏറു കൊണ്ടാണു പരിക്കേറ്റത്. പാര്‍വതിയുടെ പുതിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം ലെച്ചമിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലാണു പാര്‍വതിയിപ്പോള്‍. 

തിരുവന്തപുരം മെറിലാന്‍റ് സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. തുടര്‍ന്നു താരത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍വതി സുപ്രധാന വേഷത്തിലാണു ഹൊറര്‍ ത്രില്ലറായ ലെച്ച്മിയില്‍ അഭിനയിക്കുന്നത്. ഷജീര്‍ ഷായാണ് ചിത്രത്തിന്റെ സംവിധായകന്‍.