സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന് മറുപടിയുമായി പാര്‍വതി. ട്വിറ്ററിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം.

എല്ലാ സര്‍ക്കസ് മുതലാളിമാരോടും 'OMKV' എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം. മമ്മൂട്ടി നായകനായ കസബ എന്ന സിനിമയിലെ സ്‍ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ പാര്‍വതിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടിവന്നിരുന്നു. പാര്‍വതിയെ പരോക്ഷമായി കുരങ്ങെന്നു വിളിച്ച് ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്‍തു. ഈ കുരങ്ങിന് ആദ്യമേ സര്‍ക്കസ് കൂടാരം വേണ്ടെന്നുവെച്ചു പോകാമായിരുന്നുവെന്നും അത് ചെയ്യാതിരുന്നത് പ്രശസ്‍തി മോഹം കൊണ്ടാണെന്നുമായിരുന്നു ജൂഡ് ആന്റണി ജോ‍‌സഫിന്റെ പോസ്റ്റ്. ഇതിനെതിരെയാണ് പാര്‍വതി രൂക്ഷമായ മറുപടിയുമായി രംഗത്ത് എത്തിയത്.